സംസ്ഥാനത്ത് കാലവർഷം ശക്തിയാർജിക്കുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. വയനാടും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം മുതൽ തിരുവനന്തപുരം വരെ തെക്കോട്ടുള്ള എല്ലാ ജില്ലകളിലും യെല്ലോ
 

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. വയനാടും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം മുതൽ തിരുവനന്തപുരം വരെ തെക്കോട്ടുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇത് ശക്തമായാൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുമുണ്ട്.