സംസ്ഥാനത്ത് ദിവസം തോറും സർവകാല റെക്കോർഡുകൾ തിരുത്തി സ്വർണവില മുന്നേറുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,920 രൂപയായി. ഗ്രാമിന് 80 രൂപ വർധിച്ച് 7240 രൂപയിലെത്തി ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 1,520 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് 65,000 രൂപയിലേറെ ചെലവാകും.
അത്യുന്നതങ്ങളിലേക്ക് മഞ്ഞലോഹം; സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 640 രൂപ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin