നടന്നു പോയി വാഹനം തടയണം; ഇടുക്കിയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്
Apr 28, 2026, 11:43 IST
ഇടുക്കി: തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞ് ബൈക്കിൽ മടങ്ങാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം തടഞ്ഞതിനു ശേഷം ഇയാൾ ബൈക്കെടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ശരത് എന്ന യുവാവ് ഇയാളെ തടയുകയായിരുന്നു. നടന്ന് പോയി തടയാനാണ് ഇയാൾ സമരാനുകൂലിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ശരത് പറഞ്ഞു.
പിന്നാലെയെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ശരത് ആവർത്തിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നെ ചോദ്യം ചെയ്തയാളെ അറസ്റ്റു ചെയ്യണമെന്ന് സമരാനുകൂലി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് തയാറായില്ല.