തിരുവനന്തപുരത്ത് യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചന(24)യെയാണ് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് അർച്ചനയെ
 

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചന(24)യെയാണ് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.

യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. ഇതിന് പിന്നാലെ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.