കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നര വയസ്സുള്ള മകനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നര വയസ്സുള്ള മകനെയും കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ്. ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തിയിലാണ് സംഭവം. വെച്ചൂത്തറമഠം പ്രവീൺ എന്ന 33കാരനാണ് അതിക്രമം കാണിച്ചത്. ഇയാളെ പോലീസ് അറസ്റ്റ്
 

കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നര വയസ്സുള്ള മകനെയും കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ്. ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തിയിലാണ് സംഭവം. വെച്ചൂത്തറമഠം പ്രവീൺ എന്ന 33കാരനാണ് അതിക്രമം കാണിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ രാഖി(30), മകൻ പ്രദ്യുത് എന്നിവരെയാണ് ബിയർ കുപ്പി പൊട്ടിച്ച് ഇയാൾ കുത്തിയത്. രാഖിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റിട്ടുണ്ട്. സിമന്റ് ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചതായും ബന്ധുക്കൾ പറയുന്നു.

കുട്ടിയുടെ ഇടതു കൈയിൽ എട്ട് തുന്നലുണ്ട്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.