അത്താണിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു
നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. തുരുത്തിശ്ശേരി വലത്തുകാരന്‍ വീട്ടില്‍ ബിനോയ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭഴം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള
Nov 18, 2019, 08:26 IST
നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. തുരുത്തിശ്ശേരി വലത്തുകാരന്‍ വീട്ടില്‍ ബിനോയ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭഴം
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. രാത്രിയില്‍ വാഹനത്തില്‍ എത്തിയ മൂന്നംഗ സംഘമാണ് ബിനോയിയെ വെട്ടിക്കൊന്നത്
കൊല്ലപ്പെട്ട ബിനോയിയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനെ നിയോഗിച്ചതായി എറണാകുളം റൂറല്‍ എസ് പി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.