കൂടരഞ്ഞിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായി

കോഴിക്കോട് കൂടരഞ്ഞിയിൽ പുന്നക്കൽ ഉറുമി പവർ ഹൗസിന് സമീപം മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി. മുക്കം പൂളപ്പൊയിൽ സ്വദേശി അനീസ് റഹ്മാൻ(17)നെയാണ് കാണാതായത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു
 

കോഴിക്കോട് കൂടരഞ്ഞിയിൽ പുന്നക്കൽ ഉറുമി പവർ ഹൗസിന് സമീപം മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി. മുക്കം പൂളപ്പൊയിൽ സ്വദേശി അനീസ് റഹ്മാൻ(17)നെയാണ് കാണാതായത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം

പവർ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതാണ് സുഹൃത്തുക്കൾക്കൊപ്പം അനീസ്. മലവെള്ളം കുതിച്ചെത്തിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. ഇവരാണ് വിവരം പുറത്തറിയിച്ചത്. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.