ചേർത്തലയിൽ യുവാവ് പുഴയിലേക്ക് ചാടി; പോലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നു

ചേർത്തലയിൽ യുവാവ് പുഴയിലേക്ക് ചാടി. ചെങ്ങണ്ടപ്പാലത്തിൽ നിന്നാണ് യുവാവ് ചാടിയത്. ഹേമന്ത് എന്നയാളെയാണ് കാണാതായത്. പുഴയിൽ പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം
 

ചേർത്തലയിൽ യുവാവ് പുഴയിലേക്ക് ചാടി. ചെങ്ങണ്ടപ്പാലത്തിൽ നിന്നാണ് യുവാവ് ചാടിയത്. ഹേമന്ത് എന്നയാളെയാണ് കാണാതായത്. പുഴയിൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്റെ മകനാണ് ഹേമന്ത്. രാവിലെ ഒമ്പത് മണിയോടെ ബൈക്കിൽ പാലത്തിൽ എത്തിയ ഇയാൾ ബൈക്ക് ഉപേക്ഷിച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.

അതിനിടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസ്സുള്ള വർഗീസ് ജോണിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു