യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
 

 

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. കാസർകോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ്. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ. വെള്ളമൂങ്ങ തുടങ്ങിയവയാണ് പ്രധാന കവിതകൾ. 

ബിജു കാഞ്ഞങ്ങാടിന്റെ വിവിധ കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരൻ സ്മാരക കവിത പുരസ്‌കാരം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.