പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതി തൃശ്ശൂരിൽ അറസ്റ്റിൽ

ഭർത്താവിന്റെ വീട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എരുമപ്പെട്ടി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എയ്യാൽ സ്വദേശിയായ
 

ഭർത്താവിന്റെ വീട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എരുമപ്പെട്ടി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

എയ്യാൽ സ്വദേശിയായ മുപ്പത്തിയൊന്നുകാരിയെ തിങ്കളാഴ്ച ഉച്ച മുതലാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ഭർത്താവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു

പോലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.