കണ്ണൂർ കൂവേരിയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

കണ്ണൂരിൽ കൂവേരിയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി സ്വദേശി രമ്യ ആണ് മരിച്ചത്. 30 വയസായിരുന്നു. കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

കണ്ണൂരിൽ കൂവേരിയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി സ്വദേശി രമ്യ ആണ് മരിച്ചത്. 30 വയസായിരുന്നു. കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചപ്പാരപ്പടവ് ടൗണിൽ തയ്യൽ തൊഴിലാളിയായിരുന്നു

തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലാണ് രമ്യയെ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കൊളേജിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമാണ് സംസ്‌കാരം നടത്തുക.