കൊച്ചി കത്രിക്കടവിൽ യുവതി ഫ്‌ളാറ്റിന് മുകളിൽ നിന്നും ചാടി മരിച്ചു

കൊച്ചി കത്രിക്കടവിൽ വീട്ടമ്മ ഫ്ളാറ്റിന് മുകളിൽ നിന്നും വീണു മരിച്ച നിലയിൽ. തിരുവല്ല സ്വദേശി എൽസീന(38)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. രാവിലെ നടക്കാനെന്നും പറഞ്ഞ് താമസ
 

കൊച്ചി കത്രിക്കടവിൽ വീട്ടമ്മ ഫ്‌ളാറ്റിന് മുകളിൽ നിന്നും വീണു മരിച്ച നിലയിൽ. തിരുവല്ല സ്വദേശി എൽസീന(38)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

രാവിലെ നടക്കാനെന്നും പറഞ്ഞ് താമസ സ്ഥലത്ത് നിന്നുമിറങ്ങിയ ഇവർ ഫ്‌ളാറ്റിന് പത്താം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. യുവതിയുടെ ഭർത്താവ് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി