{"vars":{"id": "89527:4990"}}

കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രൊളൊഴിച്ച് ജീവനൊടുക്കി; പ്രസിലുണ്ടായിരുന്ന ജീവനക്കാരിക്ക് പരുക്ക്
 

 

തിരുവനന്തപുരം കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രോളൊഴിച്ച് ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശി വിനുവാണ് മരിച്ചത്. പ്രസിലുണ്ടായിരുന്ന കാട്ടാക്കട സ്വദേശിനിക്ക് പൊള്ളലേറ്റു. കൈയിലും മുഖത്തും പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുതരമായി പരുക്കേറ്റ വിനു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. മരിച്ച വിനുവും പരുക്കേറ്റ യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. അടുത്തിടെ യുവതി ബന്ധത്തിൽ നിന്ന് പിൻമാറി

വിനു പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിനു യുവതിയെ കൊല്‌പെടുത്താൻ ശ്രമിച്ചത്.