യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനുള്ള സ്റ്റേ അനിശ്ചിതകാലത്തേക്ക് നീട്ടി

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനുള്ള സ്റ്റേ അനിശ്ചിതകാലത്തേക്ക് നീട്ടി. ആലുവ മുൻസിഫ് കോടതിയിലെ സ്റ്റേ ആണ് ഇന്ന് പ്രാഥമിക വാദത്തിന് ശേഷം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ
 

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനുള്ള സ്റ്റേ അനിശ്ചിതകാലത്തേക്ക് നീട്ടി. ആലുവ മുൻസിഫ് കോടതിയിലെ സ്റ്റേ ആണ് ഇന്ന് പ്രാഥമിക വാദത്തിന് ശേഷം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ പി കെ അബ്ദുൽ വഹാബ് നൽകിയ ഹർജിയിലാണ് നടപടി.

യൂത്ത് കോൺഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് രീതി അവലംബിച്ചു, 35 വയസ്സ് കഴിഞ്ഞവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി, ഭാരവാഹിത്വത്തിലേക്ക് മത്സരിക്കേണ്ട വരെ അഭിമുഖത്തിലൂടെ തീരുമാനിച്ചു തുടങ്ങിയ പരാതികളാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നത്.
പരാതിക്കാരനുവേണ്ടി അലക്‌സ് എം സ്‌കറിയ ഹാജരായി.