കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: കെ സുധാകരന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊവിഡ് പ്രോട്ടോക്കോള് ലംഘിച്ച് മാര്ച്ച് നടത്തിയ സംഭവത്തില് കെ സുധാകരന് എംപി, ഷാഫി പറമ്പില് എംഎല്എ എന്നിവരടക്കം 115 പേര്ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന
 

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കെ സുധാകരന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവരടക്കം 115 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കും മറ്റ് 100 പേര്‍ക്കുമെതിരെയാണ് കേസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി മാര്‍ച്ച് നടത്തിയത്. പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഒടുവില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നീക്കിയത്.

കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇ പി ജയരാജന്റെ വാഹനം തടഞ്ഞിരുന്നു. കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയതിന് പി കെ ഫിറോസ് ഉള്‍പ്പെടെ 90 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 75 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌