{"vars":{"id": "89527:4990"}}

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം: അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി, ഇന്ന് മാധ്യമങ്ങളെ കാണും
 

 

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷം. അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണും. തന്നെ അധ്യക്ഷൻ ആക്കാത്തതിലെ അതൃപ്തി അബിൻ വർക്കി പരസ്യമാക്കുമെന്നാണ് സൂചന. ഇന്നലെ ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു

അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചായിരുന്നു സമവാക്യശ്രമം. എന്നാൽ അബിൻ വർക്കിയെ ഒതുക്കിയെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ഒ ജെ ജനീഷിനെ പ്രസിഡന്റ് ആക്കിയതിന് പുറമെ കെസി വേണുഗോപാലിന്റെ അനുയായി ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡന്റായും നിയമിച്ചിരുന്നു

സംസ്ഥാന അധ്യക്ഷനാകുമെന്ന് കരുതിയ അബിൻ വർക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി പ്രഖ്യാപിച്ചു. ഗ്രൂപ്പ് താത്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.