യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട് ആക്രമിച്ചത് സ്വന്തം മകൻ; സിപിഎം ആണെന്ന ആരോപണം പൊളിഞ്ഞു, മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ മകൻ നിഖിൽ കൃഷ്ണ കസ്റ്റഡിയിൽ. നിഖിലിന്റെ ഫോൺ വിളി രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്
 

തിരുവനന്തപുരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ മകൻ നിഖിൽ കൃഷ്ണ കസ്റ്റഡിയിൽ. നിഖിലിന്റെ ഫോൺ വിളി രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചു.

ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് വരുത്തിത്തീർക്കാനായിരുന്നു നിഖിലിന്റെയും കോൺഗ്രസ് നേതാക്കളുടെയും ശ്രമം. എന്നാൽ പരിസരവാസികൾക്കും പോലീസിനും ആദ്യം മുതലേ സംശയം ഉടലെടുത്തിരുന്നു. നിഖിലാണ് ആക്രമണം നടത്തിയതെന്ന് ലീനക്കും അറിയാമായിരുന്നുവെന്നാണ് സൂചന.