അനിൽ നെടുമങ്ങാടിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

തിരുവനന്തപുരം: അനിൽ നെടുമങ്ങാടിൻ്റെ മൃതദേഹം സംസകരിച്ചു. നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ ആണ് സംസ്കരിച്ചത്. കോട്ടയത്ത് നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ആണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കോവിഡ് ഫലം നെഗറ്റിവ്
 

തിരുവനന്തപുരം: അനിൽ നെടുമങ്ങാടിൻ്റെ മൃതദേഹം സംസകരിച്ചു. നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ ആണ് സംസ്കരിച്ചത്. കോട്ടയത്ത് നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ആണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കോവിഡ് ഫലം നെഗറ്റിവ് ആയതോടെയാണ് കോട്ടയത്തെ മെഡിക്കൽ കോളേജിൽ അദ്ദേഹത്തിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയത്. തുടർന്ന് രാത്രി ഏഴരയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ഒൻപതരയോടെ മൃതദേഹം സംസ്കരിച്ചു.

നടൻ അനിൽ നെടുമങ്ങാടിൻ്റെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ താരങ്ങൾ. മിക്ക താരങ്ങളും അനിലിൻ്റെ വിയോഗത്തിൻ്റെ ഞെട്ടലിലാണ്. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ആണ് അദ്ദേഹം മുങ്ങി മരിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അദ്ദേഹം ഇവിടെ എത്തിയത്