അപവാദങ്ങള്‍ തളര്‍ത്തുന്നു; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍

ചാരിറ്റി പ്രവര്ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നുംപറമ്പില്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇയാള് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഫിറോസ് കുന്നുംപുറമ്പിലിനെതിരെ സാമ്പത്തിക ആരോപണം ഉയര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാരിറ്റി പ്രവര്ത്തനം
 

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഫിറോസ് കുന്നുംപുറമ്പിലിനെതിരെ സാമ്പത്തിക ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഫിറോസ് രംഗത്തുവന്നത്.

ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ഫിറോസ് പറയുന്നു. തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങളും ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പില്‍ ഇനി വരില്ലെന്നും ലൈവിലൂടെ പറയുന്നു

സമൂഹത്തിന് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ നിരന്തരമായി അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം ചോദിച്ച് തന്റെ അടുക്കല്‍ വരരുതെന്നും ഇയാള്‍ പറയുന്നു. ഫിറോസിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്

#ഞാൻ #ചാരിറ്റി #പ്രവർത്തനം #അവസാനിപ്പിക്കുന്നു ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി എന്നെ ചേർത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദി

Posted by Firoz Kunnamparambil Palakkad on Monday, December 2, 2019