അവധി ചോദിച്ച അധ്യാപികയെ കേട്ടാലറക്കുന്ന അസഭ്യം പറഞ്ഞ ഒറ്റപ്പാലത്തെ പ്രധാനാധ്യാപകൻ അറസ്റ്റിൽ

അവധി ചോദിച്ചെത്തിയ അധ്യാപികയെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒറ്റപ്പാലം ചിണങ്ങാട് പിലാത്തറ എസ് ബി വി എം സ്കൂളിലെ പ്രധാനാധ്യാപകനായ ഉദുമാൻ കുട്ടിയാണ്
 

അവധി ചോദിച്ചെത്തിയ അധ്യാപികയെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒറ്റപ്പാലം ചിണങ്ങാട് പിലാത്തറ എസ് ബി വി എം സ്‌കൂളിലെ പ്രധാനാധ്യാപകനായ ഉദുമാൻ കുട്ടിയാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് ശേഷം ലീവ് ചോദിച്ചെത്തിയ അധ്യാപികയെ പ്രധാനാധ്യാപകൻ അസഭ്യം പറയുകയായിരുന്നു. ഇത് അധ്യാപിക മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഈ വോയ്‌സ് ക്ലിപ്പ് സഹിതമാണ് അധ്യാപിക പോലീസിൽ പരാതി നൽകിയത്.

സമൂഹ മാധ്യമങ്ങളിലും വോയ്‌സ് ക്ലിപ് വൈറലായി മാറിയിരുന്നു. പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.