ആയുർവേദ ചികിത്സയിലൂടെ തിരികെ ജീവിതത്തിലേക്ക്; കേരളത്തിന് നന്ദി പറഞ്ഞ് സൗദി ബാലൻ മടങ്ങുന്നു

ആയുർവേദ ചികിത്സയിലൂടെ സുഖപ്രാപ്തി നേടിയ സൗദി ബാലൻ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. ജനിക്കുമ്പോൾ തന്നെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നഷ്ടപ്പെട്ടതിനെ തുടർന്ന് ശാരീരിക മാനസിക വളർച്ചയിൽ പിന്നിലായി പോയ
 

ആയുർവേദ ചികിത്സയിലൂടെ സുഖപ്രാപ്തി നേടിയ സൗദി ബാലൻ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. ജനിക്കുമ്പോൾ തന്നെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നഷ്ടപ്പെട്ടതിനെ തുടർന്ന് ശാരീരിക മാനസിക വളർച്ചയിൽ പിന്നിലായി പോയ സൗദി ബാലനാണ് പെരിന്തൽമണ്ണ അമൃതം ആശുപത്രിയിലെ ചികിത്സ വഴി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സൗദി ദമ്പതികളായ അവാദ് മുഹമ്മദ് സാൻഡോസ് അബ്ദുൽ അസീസ് എന്നിവരുടെ മകൻ ഫഹദ്(6) ആണ് ആയുർവേദ ചികിത്സ വഴി സുഖം പ്രാപിച്ചത്.

കഴിഞ്ഞ ആറ് മാസമായി അമൃതം ആയുർവേദ ആശുപത്രിയിൽ ഡോ. പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ചികിത്സയിലായിരുന്നു ഫഹദ്. ആറ് വർഷം മുമ്പ് ദമ്പതികൾക്ക് ഒറ്റ പ്രസവത്തിലുണ്ടായ മൂന്ന് മക്കളിൽ ഒരാളാണ് ഫഹദ്. ഒരു കുട്ടി പ്രസവത്തിൽ തന്നെ മരിച്ചു. മറ്റൊരാൾ പൂർണ ആരോഗ്യവാനായി ഇരിക്കുകയാണ്. ഫഹദിന്റെ തലച്ചോറിലേക്ക് രക്തപ്രവാഹം തടസ്സപ്പെട്ടതോടെ സംസാരിക്കുന്നതിനും നടക്കുന്നതിനും കഴിയാതെ വരികയായിരുന്നു. സൗദിയിൽ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും രക്ഷയില്ലാതെ വന്നതോടെയാണ് കേരളത്തിലേക്ക് എത്തിയത്.

വീഡിയോ കാണാം…

അമൃതം ആശുപത്രിയിൽ നേരത്തെ ചികിത്സ തേടിയിരുന്ന സൗദി പൗരന്റെ നിർദേശാനുസരണം ഡോ. കൃഷ്ണദാസിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് 2019 സെപ്റ്റംബറിലാണ് ഫഹദിന് പെരിന്തൽമണ്ണ അമൃതം ആശുപത്രിയിൽ ചികിത്സ ആരംഭിച്ചത്. ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഫഹദിന്റെ നട്ടെല്ല് സാധാരണ നിലയിലാകുകയും സംസാര ശേഷി ലഭിക്കുകയും ചെയ്തു. തുടർന്ന് വിവിധ ചികിത്സാ രീതികളിലൂടെ ഫഹദ് സാധാരണ ജീവിതത്തിലേക്ക് എത്തുകയായിരുന്നു. ഡോ. കൃഷ്ണദാസിനെ കൂടാതെ ഡോ. ഷീബാ കൃഷ്ണദാസ്, ഡോ. നീതു തോമസ്, സീനിയർ തെറാപ്പിസ്റ്റുമാരായ ഷൺമുഖൻ, വിജേഷ് വസന്ത, സുലോചന എന്നിവരുടെ കൂട്ടായ ശ്രമമാണ് സൗദി ബാലന് തുണയായത്. കേരളത്തിനും ആയുർവേദ ചികിത്സക്കും അമൃതം ആശുപത്രിക്കും നന്ദി പറഞ്ഞാണ് ഈ സൗദി കുടുംബം മടങ്ങുന്നത്.
ഡോക്ടറുമായി ബന്ധപ്പെടാനുള്ള നമ്പർ: 9447216263