ആലപ്പുഴ എടത്വായിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ എടത്വാ കൈതമുക്ക് ജംഗ്ഷനിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണുവേലിൽ സുനിലിന്റെ മക്കളായ മിധുൻ എസ് പണിക്കൽ(21), നിമൽ എസ് പണിക്കർ(19) എന്നിവരാണ്
 

ആലപ്പുഴ എടത്വാ കൈതമുക്ക് ജംഗ്ഷനിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണുവേലിൽ സുനിലിന്റെ മക്കളായ മിധുൻ എസ് പണിക്കൽ(21), നിമൽ എസ് പണിക്കർ(19) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിക്കുകയും റോഡിന് താഴെയുള്ള ചതുപ്പിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.