എംസി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം; പുറത്തിറങ്ങാനാകില്ല

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 24 കേസുകളിൽ കൂടിയാണ് കോടതി ജാമ്യം നൽകിയത്. ഹോസ്ദുർഗ്
 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 24 കേസുകളിൽ കൂടിയാണ് കോടതി ജാമ്യം നൽകിയത്. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

അതേസമയം വേറെയും കേസുകൾ ഉള്ളതിനാൽ ലീഗ് എംഎൽഎക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ കമറുദ്ദീന് മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.