{"vars":{"id": "89527:4990"}}

എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ

 
[ad_1]

എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. തേവര എസ് എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴായിരുന്നു സംഭവം

അപകടസമയത്ത് ബസിൽ കുട്ടികളുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി. ഇതിന് പിന്നാലെ ബസ് ആളിക്കത്തുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
 


[ad_2]