ഏത് അന്വേഷണ ഏജൻസികൾക്കും വിവരം നൽകാൻ തയ്യാറാണ്; പ്രതികൾക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് സ്പീക്കർ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്ത് കേസ് പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും ഏത് അന്വേഷണ ഏജൻസിക്കും വിവരങ്ങൾ നൽകാൻ ഒരുക്കമാണെന്നും
 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്ത് കേസ് പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും ഏത് അന്വേഷണ ഏജൻസിക്കും വിവരങ്ങൾ നൽകാൻ ഒരുക്കമാണെന്നും സ്പീക്കർ പറഞ്ഞു.

സ്വപ്ന സുരേഷിനോ സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികൾക്കോ താൻ ഒരു സഹായവും നൽകിയിട്ടില്ലെന്നും സ്വപ്നയെ പരിചയമില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വപ്ന തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല. ഒരുമിച്ച വിദേശയാത്ര നടത്തുകയോ വിദേശത്തുവച്ച് കാണുകയോ ചെയ്തിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന സ്വപ്നയുടെ ക്രിമിനൽ പശ്ചാത്തലം ഞെട്ടിച്ചെന്നും സ്പീക്കർ പറഞ്ഞു.

തനിക്കെതിരെ വ്യക്തിഹത്യ നടക്കുകയാണ്. കെ സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കേണ്ടി വരും. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന ഏത് വിവരവും നൽകും. അന്വേഷണം തീരുന്നതുവരെ അഭിപ്രായം പറയാനില്ലെന്നും സ്പീക്കർ പറഞ്ഞു.