ഓണക്കാലത്ത് ഇളവ്; പൊതുഗതാഗതത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇക്കാലയളവില്‍ ബസുകള്‍ക്ക് കേരളത്തില്‍ എവിടേയും സര്‍വീസ് നടത്താം. സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഇളവ്.
രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സര്‍വീസിന് അനുമതി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് രോഗഭീതിയെ തുടര്‍ന്ന് പൊതുഗതാഗതത്തിന് നേരത്തെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടു ജില്ലകള്‍ കേന്ദ്രീകരിച്ച് മാത്രമേ നിലവില്‍ കെഎസ്ആര്‍ടിസിക്ക് യാത്രാ അനുമതിയുണ്ടായിരുന്നുള്ളൂ.