കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോൾ പമ്പ് ഉടമയെ ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കയ്പമംഗലത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെട്രോൾ പമ്പ് ഉടമയെ ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോളജിന്റെ മുൻവശത്ത് മൃതദേഹം
 

കയ്പമംഗലത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെട്രോൾ പമ്പ് ഉടമയെ ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളജിന്റെ മുൻവശത്ത് മൃതദേഹം കണ്ടെത്തിയത്.

മനോഹരന്റെ മൃതദേഹത്തിന്റെ കൈകൾ പുറകിൽ കൂട്ടിക്കെട്ടിയ നിലയിലാണ്. മനോഹറിനെ കാണാനില്ലെന്ന പരാതി പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.