കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ നാലായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ; ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ ഏറ്റവും ശ്രദ്ധേയമായ കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. ശബരിമല വിഷയം ഏറ്റവുമധികം ചർച്ച ചെയ്ത മണ്ഡലമായിരുന്നു
 

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ ഏറ്റവും ശ്രദ്ധേയമായ കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. ശബരിമല വിഷയം ഏറ്റവുമധികം ചർച്ച ചെയ്ത മണ്ഡലമായിരുന്നു കഴക്കൂട്ടം. ഇവിടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്

മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാലായിരത്തിലധികം വോട്ടുകൾക്കാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവല്ലയിൽ എൽ ഡി എഫ് സ്ഥാനാർഥി മാത്യു ടി തോമസ് 1648 വോട്ടുകൾക്ക് മുന്നിലാണ്. പയ്യന്നൂരിൽ സിപിഎം സ്ഥാനാർഥി ടി ഐ മധുസൂദനൻ എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. തൃത്താലയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പത്ത് വോട്ടുകൾക്ക് വി ടി ബൽറാം മുന്നിട്ട് നിൽക്കുകയാണ്.

സംസ്ഥാനത്ത് 86 സീറ്റുകളിലാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 51 സീറ്റുകളിലും എൻഡിഎ മൂന്ന് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. പാലായിൽ മാണി സി കാപ്പൻ മൂവായിരത്തോളം വോട്ടുകൾക്ക് മുന്നിലാണ്.