കാറിലെ കറുത്ത ഫിലിമും കർട്ടനും: മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ സ്‌ക്രീൻ ആരംഭിച്ചു, മന്ത്രിമാർക്കും ഇളവില്ല

മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ സ്ക്രീൻ സംസ്ഥാനത്ത് ആരംഭിച്ചു. വാഹനങ്ങളിലെ കർട്ടനും കറുത്ത ഫിലിമും മാറ്റാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്ത് പറഞ്ഞു. പരാതികൾ ജനങ്ങൾക്കും
 

മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ സ്‌ക്രീൻ സംസ്ഥാനത്ത് ആരംഭിച്ചു. വാഹനങ്ങളിലെ കർട്ടനും കറുത്ത ഫിലിമും മാറ്റാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്ത് പറഞ്ഞു.

പരാതികൾ ജനങ്ങൾക്കും അറിയിക്കാം. സ്ഥലവും തീയതിയും രേഖപ്പെടുത്തി ഫോട്ടോ അയച്ചാൽ നടപടിയെടുക്കും. നിയമലംഘനം ആവർത്തിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. വാഹനത്തിന് മുന്നിൽ നിന്നും പിന്നിൽ നിന്നും എഴുപത് ശതമാനവും വശങ്ങളിൽ നിന്ന് അമ്പത് ശതമാനവും വിസിബിലിറ്റി ഉറപ്പാക്കണം

നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്നത് കൂടിയാണെങ്കിൽ പോലും സ്റ്റിക്കറുകൾ പാടില്ല. ഇസഡ് ക്ലാസ് സുരക്ഷയുള്ളവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്കും ഈ നിയമം ബാധകമാണ്.