{"vars":{"id": "89527:4990"}}

കാലിക്കറ്റ് സർവകലാശാലയിൽ പി ജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി പരാതി

 
കാലിക്കറ്റ് സർവകലാശാല ഒന്നാം വർഷ പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. ജനുവരിന് ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായാണ് ആരോപണം. പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കോളേജുകൾക്ക് ചോദ്യപേപ്പർ നൽകമെന്നാണ് ചട്ടം. എന്നാൽ പല കോളേജുകൾക്കും പരീക്ഷ തുടങ്ങി അര മണിക്കൂറിന് ശേഷമാണ് ചോദ്യപേപ്പർ ലഭിച്ചത് അതേസമയം ചില കോളേജുകൾക്ക് പരീക്ഷ തുടങ്ങും മുമ്പ് ചോദ്യ പേപ്പർ ലഭിച്ചു. ഇത് സംശയാസ്പദമാണെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിസിക്ക് പരാതി നൽകിയിട്ടുണ്ട്.