കാസർകോട് മാന്യയിൽ അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ

കാസർകോട് മാന്യയിൽ അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത(68), മകൾ മല്ലിക(52) എന്നിവരെയാണ് വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ
 

കാസർകോട് മാന്യയിൽ അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത(68), മകൾ മല്ലിക(52) എന്നിവരെയാണ് വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയായ മല്ലിക അംഗവൈകല്യമുള്ളയാളാണ്. സംസാരശേഷിയും കേൾവി ശക്തിയും ഇവർക്കില്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.