കുമ്മനടി പ്രയോഗത്തിൽ കുമ്മനത്തോട് ഖേദം പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഫേസ്ബുക്ക് പോസ്റ്റിൽ കുമ്മനം രാജശേഖരനെതിരെ കുമ്മനടി എന്ന പ്രയോഗം നടത്തിയതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞു. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതായി
 

ഫേസ്ബുക്ക് പോസ്റ്റിൽ കുമ്മനം രാജശേഖരനെതിരെ കുമ്മനടി എന്ന പ്രയോഗം നടത്തിയതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞു. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാൽ കുമ്മനത്തിന്റെ മറ്റ് ആരോപണങ്ങളോട് മറുപടി പറയാനില്ല. എൽ ഡി എഫിനെ ആക്ഷേപിക്കാൻ നടക്കുന്നതിനേക്കാൾ ബിജെപിയുടെ വോട്ടുപിടിക്കാൻ നടക്കുകയാണ് കുമ്മനത്തിന് നല്ലത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടു പറഞ്ഞിട്ടു കാര്യമില്ലെന്നും മന്ത്രി പറഞ്ഞു