കെപിസിസി തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം തിരുവനന്തപുരത്ത്; കെവി തോമസ് ഇന്ദിരാഭവനിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ രൂപീകരിച്ച മേൽനോട്ട സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മേൽനോട്ട സമിതിയുടെ അധ്യക്ഷൻ. ഹൈക്കമാൻഡ് പ്രതിനിധികളുടെ
 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ രൂപീകരിച്ച മേൽനോട്ട സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മേൽനോട്ട സമിതിയുടെ അധ്യക്ഷൻ. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകിപ്പിക്കരുതെന്ന് ഘടകകക്ഷികൾ അടക്കം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ഹൈക്കമാൻഡ് നിയോഗിച്ച നീരീക്ഷക സമിതി അംഗങ്ങളായ അശോക് ഗെഹ്ലോട്ടും ജി പരമേശ്വരയും തിരുവനന്തപുരത്തുണ്ട്. തെരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്നതല്ല, വിജയമാണ് പ്രധാനമെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചു

മുന്നണി വിടാനൊരുങ്ങിയ കെവി തോമസ് സോണിയ ഗാന്ധി നിർദേശിച്ചത് അനുസരിച്ച് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് പ്രതിനിധികളുമായി തോമസ് കൂടിക്കാഴ്ച നടത്തും. കെവി തോമസിന് സ്ഥാനം നൽകി അനുനയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്‌