കേരളത്തിന് കൂടുതൽ വാക്‌സിൻ നൽകി കേന്ദ്രം; ലഭിച്ചത് 6.5 ലക്ഷം ഡോസുകൾ

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കൂടുതൽ വാക്സിൻ ഡോസുകൾ നൽകി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആറര ലക്ഷം വാക്സിൻ ഡോസുകളാണ് കേരളത്തിലെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്സിനേഷൻ പ്രക്രിയ
 

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആറര ലക്ഷം വാക്‌സിൻ ഡോസുകളാണ് കേരളത്തിലെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്‌സിനേഷൻ പ്രക്രിയ വരുന്ന ദിവസങ്ങളിൽ സജീവമാകും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്. തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്‌സിൻ ഡോസുകളുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വാക്‌സീനുകൾ റീജിയണൽ സെന്ററുകളിൽ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യും.

അതേസമയം, വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്‌സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.