കേരളത്തിൽ എൽഡിഎഫ് തരംഗം; 13 ജില്ലകളും ഇടതുപക്ഷത്തോടൊപ്പമെന്ന് കോടിയേരി

എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമപരമായ പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ 14 ജില്ലകളിൽ 13
 

എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമപരമായ പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ 14 ജില്ലകളിൽ 13 എണ്ണവും ഇടതുപക്ഷത്തോടൊപ്പം നിൽക്കും. എൽഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്ന് കോടിയേരി പറഞ്ഞു

കോടിയേരി ബേസിക് യുപി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഏഴ് ജില്ലകളിലായിരുന്നു എൽഡിഎഫിന് മുൻതൂക്കം. ഇത്തവണ കേരളത്തിലാകെ കാണുന്ന മുന്നേറ്റം എൽ ഡി എഫിന് അനുകൂലമാണ്

കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സർക്കാരിനല്ലാതെ മറ്റാർക്കാണ് ജനം വോട്ടു ചെയ്യുക. 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 ആക്കിയ സർക്കാരിനല്ലാതെ വീണ്ടും 600 ആക്കണമെന്ന് പറയുന്ന മുന്നണിക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്നും കോടിയേരി ചോദിച്ചു