{"vars":{"id": "89527:4990"}}

കൊച്ചിയിൽ വിൽപ്പനക്കെത്തിച്ച രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

 
[ad_1]

കൊച്ചിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാക്കൾ പിടിയിൽ. തൊടുപുഴ സ്വദേശി ആഷിക് അൻസാരി(22), നോർത്ത് പറവൂർ സ്വദേശി സൂരജ് വി എസ് (21) എന്നിവരെയാണ് പിടികൂടിയത്. കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

2.92 ഗ്രാം കൊക്കെയിനും 0.37 ഗ്രാം എംഡിഎംഎ യും കണ്ടെടുത്തു. കാക്കനാട് ഗ്രീൻ ഗാർഡൻ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.


[ad_2]