കൊട്ടാരക്കരയിൽ ബൈക്കുകളും ജീപ്പും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

കൊല്ലം കൊട്ടാരക്കര കലയപുരത്ത് ബൈക്കുകളും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അൽഫഹദ്, റാഷിദ് എന്നിവരാണ് മരിച്ചത്.
 

കൊല്ലം കൊട്ടാരക്കര കലയപുരത്ത് ബൈക്കുകളും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അൽഫഹദ്, റാഷിദ് എന്നിവരാണ് മരിച്ചത്.

അൽഫാസ്, ബിജിത്ത് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലയപുരം വില്ലേജ് ഓഫീസിന് സമീപത്ത് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിൽ നിന്നും പുറത്തേക്കിറങ്ങിയ ജീപ്പിലേക്ക് ബൈക്കുകൾ വന്നിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട നാല് പേരും പ്ലസ് ടു വിദ്യാർഥികളാണ്.