കൊവിഡ് 19: തൃശൂരില്‍ ആള്‍ക്കൂട്ടത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് തൃശൂരില് ആള്ക്കൂട്ടത്തിന് നിയന്ത്രണം. തൃശൂര് റവന്യൂ ജില്ലയുടെ പരിധിയില് വരുന്ന മുഴുവന് ഓഡിറ്റോറിയങ്ങള്, കല്ല്യാണമണ്ഡപങ്ങള്, കണ്വന്ഷന് സെന്ററുകള്, കമ്യൂണിറ്റി ഹാളുകള്
 

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം.

തൃശൂര്‍ റവന്യൂ ജില്ലയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, കമ്യൂണിറ്റി ഹാളുകള്‍ എന്നിവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു.

 

നിയന്ത്രണം ലംഘിക്കുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളിലെ വൈദ്യുതി കണക്ഷനും ജലവിതരണവും വിച്ഛേദിക്കും. കൂടാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്ത് പൂട്ടി സീല്‍ ചെയ്യുമെന്നും കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍ എന്നിവയോടനുബന്ധിച്ചുള്ളചടങ്ങുകള്‍ നടത്തുന്നതിനാവശ്യമായ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി അവ നടത്തണമെന്നും ഘോഷയാത്രകള്‍, കൂട്ടപ്രാര്‍ത്ഥനകള്‍ എന്നിവ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. മരണാനന്തര ചടങ്ങുകളിലും ഇതേ നടപടിക്രമം പാലിക്കണമെന്നാണ് നിര്‍ദേശം.