കൊവിഡ് വ്യാപനം: കൊല്ലത്ത് തിങ്കളാഴ്ച മുതൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കൊല്ലം ജില്ലയിൽ തിങ്കളാഴ്ച മുതൽ വാഹന നിയന്ത്രണം. ഒറ്റ, ഇരട്ട അക്ക രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം. ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന
 

കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കൊല്ലം ജില്ലയിൽ തിങ്കളാഴ്ച മുതൽ വാഹന നിയന്ത്രണം. ഒറ്റ, ഇരട്ട അക്ക രജിസ്‌ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം. ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പർ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപയോഗിക്കാം

ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ മേഖലയിലും ഇത് ബാധകമാണ്. സമ്പർക്ക രോഗികൾ വർധിക്കുന്നത് കണക്കിലെടുത്താണ് നിയന്ത്രണം.