കോട്ടയത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ

കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു. 80 വയസ്സുള്ള ഔസേപ്പ് ചാക്കോയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ഔസേപ്പ് ചാക്കോയുടെ അയൽവാസിയായ മാത്തുക്കുട്ടിയാണ്
 

കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു. 80 വയസ്സുള്ള ഔസേപ്പ് ചാക്കോയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ഔസേപ്പ് ചാക്കോയുടെ അയൽവാസിയായ മാത്തുക്കുട്ടിയാണ് അറസ്റ്റിലായത്.

അയൽവാസിയായ മാത്തുക്കുട്ടി ഔസേപ്പിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നതാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വർഷങ്ങളായി വഴി തർക്കം നിലനിന്നിരുന്നു. ഇന്ന് പുലർച്ചെയാണ് ഔസേപ്പ് ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്.