{"vars":{"id": "89527:4990"}}

കോഴിക്കോട് ഓട്ടോയിൽ കയറിയ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയിൽ

 
[ad_1]

കോഴിക്കോട് വയോധികയെ ഓട്ടോയിൽ കയറ്റി സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. കുണ്ടായിത്തോട് സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ജൂലൈ മൂന്നിന് പുലർച്ചെയാണ് ആലപ്പുഴയിലെ മകന്റെ വീട്ടിൽ നിന്നും വരികയായിരുന്ന പുൽപ്പള്ളി സ്വദേശിയായ 62കാരിയെ പ്രതി ആക്രമിച്ച് മാല കവർന്നത്. 

റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്ന വയോധികയെ എംസിസി പരിസരത്ത് നിന്നാണ് പ്രതി ഓട്ടോയിൽ കയറ്റിയത്. കെഎസ്ആർടിസി സ്റ്റാൻഡിലേക്കുള്ള വഴി തെറ്റിച്ച് പാവമണി റോഡ് വഴി മുതലക്കുളത്ത് എത്തിച്ച് കഴുത്തിലുള്ള രണ്ട് പവന്റെ മാല പിടിച്ചുപറിച്ചു

തടയാൻ ശ്രമിച്ച വയോധികയെ തള്ളിയിട്ടു. ഇവരുടെ രണ്ട് പല്ലുകൾ വീഴ്ചയിൽ നഷ്ടപ്പെട്ടു. പരുക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ ഉണ്ണികൃഷ്ണനെതിരെ നേരത്തെയും കേസുകളുണ്ട്.
 


[ad_2]