കോഴിക്കോട് കൂടരഞ്ഞിയിൽ 13കാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് കൂടരഞ്ഞിയിൽ പതിമൂന്ന് വയസ്സുകാരന് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിർദേശം നൽകി. കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, പൂവാറൻതോട് ഭാഗങ്ങളിൽ
 

കോഴിക്കോട് കൂടരഞ്ഞിയിൽ പതിമൂന്ന് വയസ്സുകാരന് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിർദേശം നൽകി. കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, പൂവാറൻതോട് ഭാഗങ്ങളിൽ കക്കൂസ് മാലിന്യം കിണറിൽ അടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്

പഞ്ചായത്തിൽ കല്യാണങ്ങൾ, സത്കാരങ്ങൾ തുടങ്ങിയ ആൾക്കൂട്ടമുണ്ടാകുന്ന ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.