കോൺഗ്രസ് വിമതരുടെ പിന്തുണ; പത്തനംതിട്ട നഗരസഭാ ഭരണം എൽ ഡി എഫിന്

പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന്. വോട്ടെടുപ്പിൽ നിന്ന് എസ് ഡി പി ഐ വിട്ടുനിൽക്കുകയും കോൺഗ്രസ് വിമതരുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണ് ഭരണം ഇടതുമുന്നണിക്ക് ലഭിച്ചത്. കോൺഗ്രസ്
 

പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന്. വോട്ടെടുപ്പിൽ നിന്ന് എസ് ഡി പി ഐ വിട്ടുനിൽക്കുകയും കോൺഗ്രസ് വിമതരുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണ് ഭരണം ഇടതുമുന്നണിക്ക് ലഭിച്ചത്.

കോൺഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതടക്കം 16 വോട്ടുകൾ എൽഡിഎഫ് ചെയർമാൻ സ്ഥാനാർഥി ടി സക്കീർ ഹുസൈന് ലഭിച്ചു. യുഡിഎഫിന് 13 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള എസ് ഡി പി ഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

32 അംഗ നഗരസഭയിൽ യുഡിഎഫും എൽഡിഎഫും 13 സീറ്റുകളിലാണ് വിജയിച്ചത്. മൂന്ന് സീറ്റുകളിൽ വിമതരും മൂന്ന് സീറ്റുകളിൽ എസ് ഡി പി ഐയും വിജയിച്ചു.