ക്രിസ്മസ് കിറ്റ് വിതരണം നാളെ മുതൽ; ചെലവിടുന്നത് 482 കോടി രൂപ

കൊവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഭാഗമായുള്ള ക്രിസ്മസ് കിറ്റ് നാളെ മുതൽ വിതരണം ചെയ്യും. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന നിലപാട്
 

കൊവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഭാഗമായുള്ള ക്രിസ്മസ് കിറ്റ് നാളെ മുതൽ വിതരണം ചെയ്യും. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന നിലപാട് നേരത്തെ സർക്കാർ എടുത്തിരുന്നു. അതിന്റെ ഭാഗമായി ക്രിസ്മറ്റ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

കടല, പഞ്ചസാര, ചെറുപയർ, വെളിച്ചെണ്ണ, നുറുക്ക് ഗോതമ്പ്, മുളകുപൊടി, തുവരപരിപ്പ്, തേയില, ഉഴുന്ന് എന്നിവയാണ് കിറ്റിലുണ്ടാകുക. ഇത് തുണിസഞ്ചിയിലാക്കി വിതരണം ചെയ്യും. 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു തുക വിനിയോഗിച്ചത്. ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്ന് കൂടി തുക അനുവദിച്ചിട്ടുണ്ട്. എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് വിതരണവും നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും ഡിസംബർ അഞ്ച് വരെ ദീർഘിപ്പിച്ചു. നവംബറിലെ കിറ്റ് വിതരണവും ഇതോടൊപ്പം തുടരും.