ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്തിയെന്ന് മന്ത്രി സുനിൽകുമാർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടന്ന കൂടിക്കാഴ്ചയിൽ സർക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാരായ
 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടന്ന കൂടിക്കാഴ്ചയിൽ സർക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാരായ വി എസ് സുനിൽകുമാർ, എ കെ ബാലൻ എന്നിവർ ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയിൽ ഗവർണർ പ്രത്യേക നിർദേശമൊന്നും വെച്ചിട്ടില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യാഴാഴ്ച നിയമസഭ ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.