ഗാന്ധിയുടെ ആശയങ്ങൾ നടപ്പാക്കുന്നത് തങ്ങളാണെന്ന് ആർ എസ് എസ്; ഗാന്ധി തീവ്ര ഹിന്ദു ആയിരുന്നു

മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ആർ എസ് എസ്. പശു സംരക്ഷണം, സ്വദേശി ഭാഷാ പ്രോത്സാഹനം തുടങ്ങിയവ ഗാന്ധിജിയുടെ ആശയമാണ്. ചിലർ രാഷ്ട്രീയ
 

മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ആർ എസ് എസ്. പശു സംരക്ഷണം, സ്വദേശി ഭാഷാ പ്രോത്സാഹനം തുടങ്ങിയവ ഗാന്ധിജിയുടെ ആശയമാണ്. ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും സംഘടനാ മുഖപത്രമായ ഓർഗനൈസറിലൂടെ ആർ എസ് എസ് ജോയിന്റ് സെക്രട്ടറി മൻമോഹൻ വൈദ്യർ പറയുന്നു

ഗാന്ധിയുടെ ആദർശങ്ങൾ ശരിയായ രീതിയിൽ പിന്തുടരുന്നത് ആർ എസ് എസാണ്. ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും താത്പര്യവും ആർക്കും നിഷേധിക്കാനാകില്ല. താൻ തീവ്ര ഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നു. രാഷ്ട്രീയത്തിനും സത്യത്തിനും അഹിംസക്കും നൽകിയ പ്രാധാന്യത്തിന് പിന്നിൽ ഗാന്ധിയുടെ ഹിന്ദുത്വ നിലപാടാണെന്നും മൻമോഹൻ വൈദ്യർ പറയുന്നു.

ഗാന്ധി വധത്തെ അന്നത്തെ തലവനായ ഗോൾവാൾക്കർ അപലപിച്ചതും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 1934ൽ വാർധയിലെ ആർ എസ് എസ് ക്യാമ്പ് ഗാന്ധി സന്ദർശിച്ചതിന്റെ ചിത്രവും ലേഖനത്തോടൊപ്പം നൽകിയിട്ടുണ്ട്.