ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ വന്ന കണക്കിൽപെടാത്ത പണം; അന്വേഷണം വേണമെന്ന് വിജിലൻസ്

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിൽ വന്ന കണക്കിൽപ്പെടാത്ത 10 കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്. കോടതിയിലാണ് വിജിലൻസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാലാരിവട്ടം പാലം അഴിമതിയിലെ
 

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിൽ വന്ന കണക്കിൽപ്പെടാത്ത 10 കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്. കോടതിയിലാണ് വിജിലൻസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാലാരിവട്ടം പാലം അഴിമതിയിലെ കോഴയായി ലഭിച്ച പ്രതിഫലമാണിതെന്ന് വിജിലൻസ് പറയുന്നു

ഈ തുകയ്ക്ക് പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിൻമാറി. ഈ പണം ഇടപാടിൽ വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു.