ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ്; എറണാകുളം ജനറല്‍ ആശുപത്രി ഹൃദ്രോഗ വിഭാഗം അടച്ചുപൂട്ടി

എറണാകുളം ജനറല് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചുപൂട്ടി. ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഹൃദ്രോഗ വിഭാഗം അടച്ചുപൂട്ടിയത്. അതേസമയം ജില്ലയില് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ
 

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചുപൂട്ടി. ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഹൃദ്രോഗ വിഭാഗം അടച്ചുപൂട്ടിയത്.

അതേസമയം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ രണ്ട് പേരുടെ ഉറവിടവും വ്യക്തമല്ല

ആലുവ മാര്‍ക്കറ്റിലെ 35കാരനായ തൊഴിലാളിക്കും ആലുവയിലെ 38കാരനായ പത്രപ്രവര്‍ത്തകനും രോഗം ബാധിച്ചിട്ടുണ്ട്. ഇവരുമായി നിരവധി പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് സൂചന.