ചെന്നിത്തലക്ക് ഏതെങ്കിലുമൊരു കടലാസ് കാണിച്ചാൽ മതി, വിശ്വാസ്യത വേണമെന്നില്ല: വിജയരാഘവൻ

ആഴക്കടൽ മത്സ്യബന്ധനത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിനെ പ്രതികൂട്ടിലാക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും
 

ആഴക്കടൽ മത്സ്യബന്ധനത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിനെ പ്രതികൂട്ടിലാക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒരു കടലാസ് എടുത്ത് ഹാജരാക്കിയാൽ മതി. അതിന് വിശ്വാസ്യത വേണമെന്ന നിർബന്ധമില്ല

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങളുണ്ടാകും. ചെന്നിത്തല പൂജ്യം കണക്കില്ലാതെ കൂട്ടി ആരോപണം ഉന്നയിക്കുകയാണ്. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അധ്യാപകനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിജയരാഘവൻ പരിഹസിച്ചു

തൊഴിലാളി വിരുദ്ധമായ ഒന്നും ഈ സർക്കാർ ചെയ്യില്ല. മന്ത്രിമാരെ കാണാൻ പലരും വരും. ഫോട്ടോയും എടുക്കും. പണ്ട് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജിം സംഘടിപ്പിച്ച സമയത്ത് എത്ര എം ഒ യു ആണ് ഒപ്പിട്ടതെന്ന് ഓർമിക്കണമെന്നും വിജയരാഘവൻ പറഞ്ഞു