തന്നെ അപമാനിച്ച് ഇറക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് രാമചന്ദ്രൻ; ഹൈക്കമാൻഡ് പറഞ്ഞാൽ രാജിവെക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയിൽ തന്നെ അപമാനിച്ച് ഇറക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. ഇട്ടെറിഞ്ഞ് പോയെന്ന വിമർശനം ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ
 

നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയിൽ തന്നെ അപമാനിച്ച് ഇറക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. ഇട്ടെറിഞ്ഞ് പോയെന്ന വിമർശനം ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ രാജിവെച്ചൊഴിയും. തന്റെ നിലപാട് ഹൈക്കമാൻഡിനെയും സംസ്ഥാനത്തെ മറ്റ് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തനിക്ക് ആരും ക്രെഡിറ്റ് നൽകിയിട്ടില്ല. തോൽവിയിൽ എല്ലാ നേതാക്കൾക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഏത് നിമിഷം വേണമെങ്കിലും താൻ സ്ഥാനത്ത് നിന്നൊഴിയാം. ഹൈക്കമാൻഡ് അതിന് അനുമതി നൽകുകയേ വേണ്ടുവെന്നും രാമചന്ദ്രൻ പറഞ്ഞു